സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആം ആദ്മി വക ഫ്രീ വൈഫൈ 

ന്യൂദല്‍ഹി- കര്‍ഷക പ്രതിഷേധ വേദിയില്‍ വൈഫൈ സംവിധാനമൊരുക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനാണ് ആം ആദ്മി പാര്‍ട്ടിയുടെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒറുങ്ങുന്നത്. നൂറ് മീറ്റര്‍ റേഡിയസില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാന്‍ ശേഷിയുള്ള നിരവധി സ്‌പോട്ടുകള്‍ ഉണ്ടാവുമെന്നാണ് എഎപി വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വളരെ പരിമിതമായേ ലഭിക്കുന്നുവെന്നുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അരവിന്ദ് കെജരിവാളിന്റേതാണ് തീരുമാനമെന്നാണ് എഎപി നേതാവ് രാഘവ് ചന്ദ വ്യക്തമാക്കിയത്. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ അവരുടെ കുടുംബങ്ങളുമായി സദാ ബന്ധപ്പെടണമെന്നാണ്  തങ്ങളാഗ്രഹിക്കുന്നതെന്നും രാഘവ് ചന്ദ വിശദമാക്കി. 
 

Latest News