Sorry, you need to enable JavaScript to visit this website.

യു.എസിലേക്ക് ജനുവരിയില്‍ കൂടുതല്‍  സര്‍വീസുകളുമായി എയര്‍ ഇന്ത്യ 

ഹൈദരാബാദ്-അമേരിക്കയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ജനുവരിമുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. സൗത്ത് ഇന്ത്യയില്‍ നിന്നുമാണ് സര്‍വീസുകള്‍ ഉണ്ടാകുക. ബെംഗളൂരുവിനും സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ഹൈദരാബാദിനും ഷിക്കാഗോയ്ക്കുമിടയില്‍ യഥാക്രമം ജനുവരി 9 നും 13 നും നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ഷിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിന് ഇത് ഗുണകരമാകുമെന്നും നഗരങ്ങള്‍ക്കിടയില്‍ എളുപ്പത്തിലുളള കണക്ഷനുകള്‍ സാധ്യമാക്കുമെന്നും വിമാനക്കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കോവിഡ് പരിശോധനാ നിബന്ധനകളെ മറികടക്കാനാണ് എയര്‍ ഇന്ത്യ മുബൈയെ ഒഴിവാക്കി  ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് പറക്കുന്നതെന്നാണ് ശ്രുതി. 

Latest News