Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലാ പഞ്ചായത്ത്: റഫീഖ പ്രസിഡണ്ട്,  ഇസ്മായിൽ മൂത്തേടം വൈസ് പ്രസിഡണ്ട് 

മലപ്പുറം- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും മുസ്ലിംലീഗ് അധ്യക്ഷരെയും ഉപാധ്യക്ഷരെയും പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും പാർലമെന്ററി പാർട്ടി ചെയർമാനുമായ  സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. ഇന്നാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖയും വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവുമാണ്. സറീനാ ഹസീബ്, നസീബാ താപ്പി എന്നിവരെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായി തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡണ്ടുമാരും വൈസ് പ്രസിഡണ്ടുമാരും ഇവരായിരിക്കും. 


മലപ്പുറം ബ്ലോക്ക്-അഡ്വ. അബ്ദുറഹ്മാൻ കാരാട്ട്, റജുല പെലത്തൊടി. അരീക്കോട് -റുഖിയാ ഷംസുദ്ദീൻ, കെ.സി ഗഫൂർ ഹാജി, പെരിന്തൽമണ്ണ അഡ്വ. എ.കെ.മുഹമ്മദ് മുസ്തഫ(പ്രസിഡണ്ട്), കുറ്റിപ്പുറം-വസീമ വേളേരി, കെ.ടി. ആസാദ്, താനൂർ- കെ. സൽമത്ത്, പി.സി. അഷ്റഫ്, കാളികാവ്-പി. ശ്രീജ ടീച്ചർ, വേങ്ങര-എം.ബെൻസീറ, അബൂബക്കർ പുളിക്കൽ, തിരൂരങ്ങാടി-കെ.ടി. സാജിദ, മങ്കട-ടി. അബ്ദുൽ കരീം, കെ.വി. ജുവൈരിയ,കൊാേട്ടി-ഷജിനി ഉണ്ണി,വൂർ- കെ.കെ.സാജിദ-വൈസ് പ്രസിഡന്റ്,നിലമ്പൂർ-ഫാത്തിമ ഇസ്മയിൽ (വൈസ് പ്രസിഡണ്ട്)


 

Latest News