Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി പുനരധിവാസ പദ്ധതി: 51 പേർ പദ്ധതികള്‍ അവതരിപ്പിച്ചു; 31 പേർക്ക് വായ്പ

 തൊടുപുഴ - മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം  നോർക്ക റൂട്ട്സിൻ്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് എന്നിവരുടെ സഹകരണത്തോടെ  വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇടുക്കി, എറണാകുളം ജില്ലകളിലുള്ള 102 പ്രവാസികൾ  ക്യാമ്പിൽ പങ്കെടുക്കുകയും 51 പേർ പദ്ധതി സമർപ്പിക്കുകയും 39 പേർ ബാങ്ക് വായ്പക്ക് അർഹരാകുകയും ചെയ്തു .


 തൊടുപുഴ നഗരസഭ ചെയർമാൻ  സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത  ക്യാമ്പിൽ നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ  സി ഇ ഒ കെ ഹരികൃഷ്ണൻ നമ്പൂതിരി ജനറൽ മാനേജർ ജഗദീഷ് ഡി, കാനറാ ബാങ്ക് തൊടുപുഴ ചീഫ് മാനേജർ പി. ആർ വിജയകുമാർ, ലോക കേരളാ സഭാംഗം ജോണി കുരുവിള,  സി. എം. ഡി. അസി. പ്രൊഫസർ ജ്യോതി രാജ് ബി.ജി സംബന്ധിച്ചു.

പ്രവാസി പുനരധിവാസ പദ്ധതിയെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സംശയ നിവാരണവും സി.എം.ഡി അസോസിയേറ്റ് പ്രൊഫസർ പി.ജി. അനിൽ നിർവഹിച്ചു.
വായ്പാ മേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് www.norkaroots.org വെബ്സൈറ്റിൽ NDPREM ഓപ്ഷനിൽ രജിസ്റ്റർ ചെയ്യാം.
 

Latest News