റിയാദ് - തലസ്ഥാന നഗരിയില്‍ വിദേശ മദ്യക്കുപ്പികള്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
ഉച്ചത്തിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും മദ്യക്കുപ്പികളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ യുവാവ് തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.






