സൗദിയിലെ ആശ്രിത ലെവി: പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് ശൂറാ അംഗങ്ങള്‍

റിയാദ് - ആശ്രിത ലെവിയുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് സമഗ്രവും വിശദവുമായും സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശൂറാ കൗണ്‍സിലില്‍ നടന്ന ചര്‍ക്കിടെയാണ് എന്‍ജിനീയര്‍ നബീഹ് അല്‍ബറാഹിം അടക്കമുള്ള ഏതാനും അംഗങ്ങള്‍ ആശ്രിത ലെവിയുടെ  പ്രത്യാഘാതങ്ങളെ കുറിച്ച്  പഠിക്കണമെന്ന് ആവശ്യപ്പെട്ടത്.

രാജ്യത്ത് ആവശ്യത്തില്‍ കൂടുതലുള്ള വിദേശ തൊഴിലാളികളുടെ സാന്നിധ്യം എന്ന പ്രശ്‌നത്തില്‍ നിന്ന് മാറി ആശ്രിത ലെവി സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

 

Latest News