ലവ് ജിഹാദ് നിയമം; ഒരു മാസത്തിനിടെ 51 അറസ്റ്റ്; പരാതി നല്‍കിയത് രണ്ട് യുവതികള്‍ മാത്രം

ലഖ്‌നൗ- ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് പാസാക്കിയ വിവാദ നിയമം ഒരു മാസം പിന്നിടുമ്പോള്‍ 49 പേരെ ജയിലിലടച്ചു. നവംബര്‍ 28 ന് നിയമം പ്രാബല്യത്തില്‍വന്ന് 30 ദിവസത്തിനിടെ 14 കേസുകളാണ് യു.പി പോലീസ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം 51 പേരെ അറസ്റ്റ് ചെയ്തു.
14 കേസുകളില്‍ 13 എണ്ണവും ഹിന്ദു പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കേസുകള്‍. എന്നാല്‍ 14 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇരകളായ യുവതികളുടെ പരാതി. ബാക്കി പരാതികള്‍ ബന്ധുക്കള്‍ നല്‍കിയതാണെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു.

 

Latest News