മന്ത്രി സ്മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണവുമായി ഷൂട്ടിംഗ് താരം വര്‍ത്തിക

ലഖ്‌നൗ- കേന്ദ്ര വനിതാ കമ്മീഷന്‍ അംഗമാക്കാന്‍ മന്ത്രി സ്മൃതി ഇറാനിയും മറ്റു രണ്ടു പേരും കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ഷൂട്ടിംഗ് താരം വര്‍ത്തിക സിംഗ് കോടതിയെ സമീപിച്ചു.
വനിതാ കമ്മീഷന്‍ മെംബറാക്കാന്‍ വിജയ് ഗുപ്ത, രജനീഷ് സിംഗ് എന്നവര്‍ ഒരു കോടി രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വര്‍ത്തിക സിംഗ് പറയുന്നു.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്മൃതി ഇറാനി രാജിവെക്കണമെന്നും  സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

 

Latest News