ബംഗളൂരു- കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ ധര്‍മഗൗഡയുടെ മൃതദേഹം റെയില്‍ പാളത്തില്‍ കണ്ടെത്തി. ചിക്കമംഗളൂരുവിലെ റെയില്‍ പാളത്തിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ 64 കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
വീട്ടില്‍നിന്ന് കാണാതായിരുന്ന ഇദ്ദേഹത്തെ അന്വേഷിക്കുന്നതിനിടെയാണ് ജന്മനാടായ ചിക്കമംളൂരുവില്‍തന്നെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തവണ നിയമ സഭാ കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ അധ്യക്ഷന്റെ സീറ്റിലിരുന്ന ധര്‍മഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയേറ്റം ചെയ്ത് സഭയില്‍നിന്ന് പുറത്താക്കിയതു വിവാദമായിരുന്നു. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കൈയേറ്റം.






