Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ടയോട്ട ഷോറൂമിന്  സമീപം വന്‍ തീപിടുത്തം

കോഴിക്കോട്-  കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട ഷോറൂമിന് സമീപം വന്‍ തീപിടുത്തം. ഷോറൂമിന്റെ അടുത്തുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്.  പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത് എന്നാണ്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.  സമീപത്തുതന്നെ പോലീസ് സ്‌റ്റേഷനുണ്ടായിരുന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പെട്ടയുടനെ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.  മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് പുറമേ   ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ മലപ്പുറത്തു നിന്നുള്‍പ്പെടെ എത്തി. .  തീപിടുത്തമുണ്ടായത് കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ്.  ഈ ഏരിയയില്‍  തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല. .  ചെറുവണ്ണൂര്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ്.   തീപിടുത്തമുണ്ടാകാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.  
 

Latest News