പണം നല്‍കാത്തതിന് 19കാരന്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

ന്യൂദല്‍ഹി- ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പണം നല്‍കാന്‍ വിസമ്മതിച്ച 73 വയസ്സുള്ള മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന 19കാരനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ദല്‍ഹിയിലെ ശാഹ്ദ്രയിലെ വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ തല തകര്‍ന്ന് രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മുത്തശ്ശിയുടെ മൃതദേഹം. ചുറ്റിക തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്നു. മുത്തശ്ശിയുടെ മകന്റെ മകന്‍ കരണ്‍ ആണ് പ്രതി. പാര്‍ട്ടിക്കു വേണ്ടി പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് മുത്തശ്ശിയെ അടിച്ചു കൊല്ലുകയും ശേഷം 18,000 രൂപ മോഷ്ടിച്ചു മുങ്ങുകയുമായിരുന്നു കരണെന്ന് പോലീസ് പറഞ്ഞു. യുപിയിലെ മീറത്തില്‍ കോളെജ് വിദ്യാര്‍ത്ഥിയാണ് കരണ്‍. താന്‍ പലപ്പോഴും മുത്തശ്ശിയില്‍ നിന്ന് പണം വാങ്ങാറുണ്ടെന്നും പലരില്‍ നിന്നായി പണം വാങ്ങിയ തനിക്ക് വലിയ കടബാധ്യതയുണ്ടെന്നും കരണ്‍ പോലീസിനോട് പറഞ്ഞു.
 

Latest News