Sorry, you need to enable JavaScript to visit this website.

ട്രംപ്  കോവിഡ് ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ടു 

ന്യൂയോര്‍ക്ക്- കോവിഡ് 19 ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ട് ഡൊണാള്‍ഡ് ട്രംപ്. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം വൈകിയാണ്  ബില്‍ പാസാക്കിയിരിക്കുന്നത്.കോവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇത്തവണ വര്‍ധിപ്പിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു. കോവിഡ് 19 ബാധിച്ചവര്‍ക്ക് പെട്ടെന്ന് ചികിത്സ നല്‍കാനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതിയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോവിഡ് ദുരിതാശ്വാസ ബില്ലുകളുമായി ബന്ധപ്പെട്ട് നല്ലൊരു വാര്‍ത്തയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ക്രിസ്തുമസ് ദിനങ്ങളില്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ച് സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലാണ് മാറ്റങ്ങള്‍ വരുത്തി ട്രംപ് ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലെ അനാവശ്യ ഉടമ്പടികള്‍ താന്‍ എടുത്തു കളയുന്നുവെന്നും ട്രംപ് പറഞ്ഞു. 

Latest News