Sorry, you need to enable JavaScript to visit this website.

60 ൽ കൂടുതൽ പ്രായമുള്ളവർക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് വിലക്കില്ല

റിയാദ് - അറുപതു വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് പ്രത്യേക വിലക്കൊന്നും നിലവിലില്ലെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. അറുപതു വയസ്സ് പിന്നിട്ടവർക്ക് കാറുകൾ വാടകക്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ പ്രതികരണം. 
സമൂഹത്തിലെ എല്ലാ പ്രായ വിഭാഗങ്ങളിലും പെട്ട, സ്വദേശികൾക്കും വിദേശികൾക്കും സന്ദർശന വിസക്കാർക്കും റെന്റ് എ കാർ സേവനം ലഭ്യമാക്കാൻ അതോറിറ്റി ആഗ്രഹിക്കുന്നു. റെന്റ് എ കാർ മേഖലയിലെ നിക്ഷേപകരും വാടകക്കാരും അടക്കം മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് റെഗുലേറ്ററി, സൂപ്പർവൈസറി ഏജൻസിയെന്നോണം പൊതുഗതാഗത അതോറിറ്റി പ്രവർത്തിക്കുന്നത്. 


കാലാവധിയുള്ള തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് കവറേജ് വ്യവസ്ഥകൾ വാടകക്കാരനുമായി പൊരുത്തപ്പെടൽ, വാടകക്കാരന്റെ പക്കൽ ഇൻഷുറൻസ് കാർഡുണ്ടായിരിക്കൽ എന്നീ വ്യവസ്ഥകൾ പൂർണമാകുന്ന പക്ഷം കാറുകൾ വാടകക്ക് നൽകാതിരിക്കാൻ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്ന് റെന്റ് എ കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലി അനുശാസിക്കുന്നു. വ്യവസ്ഥകൾ പൂർണമായവർക്ക് കാറുകൾ വാടകക്ക് നൽകാതിരിക്കാൻ റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അവകാശമില്ല. വ്യവസ്ഥകൾ പൂർണമായവർക്ക് കാറുകൾ വാടകക്ക് നൽകാതെ നിയമ ലംഘനം നടത്തുന്ന റെന്റ് എ കാർ സ്ഥാപനങ്ങളെ കുറിച്ച് 938 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണ്. സൗദിയിലെ റെന്റ് എ കാർ വിപണി വൈവിധ്യവൽക്കരിക്കപ്പെട്ടതാണെന്നും ഇൻഷുറൻസ് പരിരക്ഷാ പരിധി ഉൾപ്പെടെ നിരവധി ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് റെന്റ് എ കാർ വിപണി നൽകുന്നതായും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
 

Latest News