പ്രവാസികള്‍ക്ക് മൊബൈലും ആധാറും ബന്ധിപ്പിക്കാന്‍ സംവിധാനം വരും

ന്യൂദല്‍ഹി- ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും മൊബൈല്‍ നമ്പര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കായി ടെലികോം വകുപ്പ് കാത്തിരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍. ആധാര്‍ ഉണ്ടായിട്ടും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയെടുക്കാമെന്നത് സംബന്ധിച്ച് കോടതി വിധി വന്ന ശേഷം തീരുമാനിക്കും. വിദേശത്തുള്ളവര്‍ക്ക് മൊബൈലും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

വിദേശികൾക്ക് ഇനി പ്രൊഫഷൻ മാറ്റാനാകില്ല

ഗുജറാത്തിന്റെ പുരോഗതി വെറും കെട്ടുകഥ

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര വിജ്ഞാപനം റദ്ദാക്കാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിസമ്മതിച്ചിരുന്നു. മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഫെബ്രുവരി ആറാണ്. ജനങ്ങളെ പരിഭ്രാന്തരാക്കാതെ സമയപരിധി ഉപഭോക്താക്കള്‍ക്ക് അയക്കുന്ന എസ്.എം.എസിലും ഇമെയിലിലും വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് അടക്കം ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ ഈ മാസം അവസാനം അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടു തുടങ്ങും. സ്വകാര്യത മൗലികാവകാശമാണെന്ന് ഒമ്പതംഗ ബെഞ്ച് വിധിച്ച പശ്ചാത്തലത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി വന്ന ശേഷമേ സര്‍ക്കാരിന് ആധാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.  

 

Latest News