Sorry, you need to enable JavaScript to visit this website.

ആസാദി മുദ്രാവാക്യം വിളിച്ച  വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് 

അയോധ്യ, യുപി- ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ആസാദി മുദ്രാവാക്യം വിളിച്ചതിനാണ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഡിസംബര്‍ 16 ന് സാകേത് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെ 'ദേശ വിരുദ്ധ' മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് പ്രിന്‍സിപ്പല്‍ എന്‍.ഡി പാണ്ഡെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 'ആസാദി ലെ കെ രഹെങ്കേ' പോലുള്ള 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചെന്നാണ് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. അഴിമതിക്കാരനായ പ്രിന്‍സിപ്പലില്‍ നിന്നും കോളേജിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് മുന്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭാസ് കൃഷ്ണ യാദവ് പറഞ്ഞു. 
 

Latest News