Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 മാളില്‍ യുവാവിന്റെ നഗ്‌നത പ്രദര്‍ശനം,  പ്രതിയെ പോലീസ് തെരയുന്നു 

കൊച്ചി-നഗരത്തിലെ തിരക്കേറിയ  മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ നഗ്‌നത പ്രദര്‍ശനം. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ തിരിച്ചറിയാനുള്ള മറ്റു നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.നേരത്തെ മാളില്‍ വെച്ചുതന്നെ യുവനടിക്ക് നേരെ അതിക്രമം നടന്നിരുന്നു. നടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 

Latest News