നാഗ്പൂര്‍- അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്ര സമുച്ചയം പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷമെടുക്കുമെന്നും 1100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതിക്ക് മേല്‍നോട്ടം വഹക്കുന്ന ട്രസ്റ്റിന്റെ ട്രഷറര്‍ പറഞ്ഞു.
എന്‍ജിനീയര്‍മാരും വിദഗ്ധരും പ്ലാനുകള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് പറഞ്ഞു.
പ്രധാന രാമക്ഷേത്രത്തിന് 300 മുതല്‍ 400 കോടി വരെയാണ് കണക്കാക്കുന്നതെന്നും മൊത്തം സമുച്ചയത്തിന് 1100 കോടി കണക്കാക്കിയതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.