കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യാ ശ്രമം, ഭാര്യയും മരിച്ചു

തിരുവനന്തപുരം-കുടിയൊഴിക്കുന്നതിനിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ (47) ഇന്ന് രാവിലെ മരിച്ചിരുന്നു. കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിക്ക് പോലീസ് എത്തിയപ്പോഴാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
 

Latest News