ബെയ്ജിംഗ്-ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ചുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍ ജനങ്ങളിലെത്തിച്ച സിറ്റിസണ്‍ ജേണലിസ്റ്റിന് നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ.
പ്രകോപനത്തിനും കുഴപ്പങ്ങള്‍ക്കും കാരണമായെന്ന കുറ്റം ചുമത്തിയാണ് അഭിഭാഷകയായ ഴാങ് ഴാന് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മേയ് മുതല്‍ തടവിലുള്ള 37 കാരി മാസങ്ങളോളം നിരാഹാര സമരം നടത്തിയതിനാല്‍ ആരോഗ്യ നില വളരെ മോശമായിരിക്കയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ഇവരുടെ ലൈവ് റിപ്പോർട്ടുകളും പ്രബന്ധങ്ങളും കഴിഞ്ഞ ഫെബ്രുവരി മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സർക്കാർ നിലപാടുകളെ രൂക്ഷമായി വിമർശിച്ച എട്ടു പേർക്കെതിരെ ചൈനീസ് അധികൃതർ ഇതിനകം ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ട്.