ക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ 11,000 ലിറ്റര്‍ പാലും തൈരും ഒഴിച്ചു

കോട്ട- രാജസ്ഥാനില്‍ നിര്‍മിക്കുന്ന ദേവനാരായണ്‍ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ 11,000 ലിറ്റര്‍ പാലും തൈരും നെയ്യും ഒഴിച്ചു.
ജലവാര്‍ ജില്ലയിലെ റത്താലി മേഖലയിലാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്. ഭഗവാന്‍ ദേവനരായണനുള്ള അര്‍ച്ചനയുടെ ഭാഗമായാണ് പാലും തൈരും ദേശി നെയ്യും ശേഖരിച്ചതെന്ന് ക്ഷേത്രനിര്‍മാണ കമ്മിറ്റി വക്താവ് രാംലാല്‍ ഗുജ്ജാര്‍ പറഞ്ഞു.

ഗുജ്ജാര്‍ സമുദയാക്കാരില്‍നിന്നാണ് പ്രധാനമായും ഇവ ശേഖരിച്ചെങ്കിലും മറ്റള്ളവരും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

11,000 ലിറ്ററില്‍ 1500 ലിറ്റര്‍ തൈരും ഒരു ക്വിന്റല്‍ നെയ്യും ഉള്‍പ്പെടും. ബാക്കി പാല്‍ ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയാണ് വില. ഒരു ദിവസം മുമ്പ് മാത്രമാണ് ഗുജ്ജാര്‍ സമുദായത്തോട് ആവശ്യപ്പെട്ടതെന്നും അവര്‍ ഉദാരമായി സംഭാവന ചെയ്തുവെന്നും രാംലാല്‍ പറഞ്ഞു.

ഇത്തരം ചടങ്ങുകളില്‍ പാല്‍ ഒഴുക്കുക ഗുജ്ജാര്‍ സമുദായത്തിനു നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് നിര്‍ബന്ധമില്ലെങ്കിലും ഇതിനു മുമ്പും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.

ദേവനാരായണനാണ് തങ്ങളുടെ കന്നുകാലികളെ സംരക്ഷിക്കുന്നതെന്നും അതുകൊണ്ട് ഇത് ഗുജ്ജാര്‍ സമുദായത്തിന് ഒരു നഷ്ടമേയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

Latest News