ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹ്രസ്വ സന്ദര്‍ശനത്തിനായി വിദേശത്തേക്ക് പുറപ്പെട്ടു.
രാഹുല്‍ എവിടേക്കാണ് പോയതെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏതാനും ദിവസം അദ്ദേഹം രാജ്യത്തുണ്ടാകില്ലെന്ന് പാര്‍ട്ടിയുടെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഞായറാഴ്ച രാവിലെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലെ മിലാനിലേക്ക് പുറപ്പെട്ടത്.
രാഹുലിന്റെ മുത്തശ്ശി ഇറ്റലിയിലാണ് താമസം. നേരത്തെ രാഹുല്‍ അവരെ സന്ദര്‍ശിച്ചിട്ടുണ്ട്. താമസിക്കുന്നു.
കോണ്‍ഗ്രസിന്റെ 136ാമത് സ്ഥാപക ദിനാഘോഷം നാളെ നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര.






