സൗദിയില്‍ വിമാനസര്‍വീസ് അനുമതി പ്രാബല്യത്തിലായി, സന്തോഷത്തോടെ പ്രവാസികള്‍

റിയാദ്- സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് സര്‍വീസിന് ഇന്നു മുതല്‍ അനുമതി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് (ഞായര്‍) ഞായര്‍ മുതലാണ് അനുമതി നല്‍കിയിരിക്കുന്നത്.

സൗദിയിൽനിന്നുള്ള കൂടുതൽ വാർത്തകൾക്കായി വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

സൗദിയിലെത്തുന്ന വിദേശ വിമാനങ്ങളിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ പുറത്തിറങ്ങരുതെന്നും പുറപ്പെടുന്നത് വരെ വിമാനത്തിലിരിക്കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കി. സൗദി പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാനും അനുമതിയുണ്ടാവില്ല. വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ആദ്യം വാര്‍ത്ത നല്‍കിയത്  സൗദിയിലെ ആധികാരിക ദിനപത്രമായ മലയാളം ന്യൂസാണ്.

Latest News