മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകര്‍

ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ഹാജരാകുന്ന
അഭിഭാഷകന്‍ മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെ
ബാര്‍ കൗണ്‍സില്‍ ഭാരവാഹികളും അംഗങ്ങലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട്  ആവശ്യപ്പെട്ടു.
അഭിഭാഷകര്‍ക്കെതിരെ എന്തെങ്കിലും പരാതിയോ  കേസോ ഉണ്ടായാല്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെ അറിയിക്കുമെന്നും അവരെ വിശ്വാസത്തിലെടുക്കുമെന്നും നേരത്തെ അഭിഭാഷകരും പോലീസും തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്ന്  അമിത് ഷാക്കയച്ച കത്തില്‍ അഭിഭാഷകര്‍ പറഞ്ഞു.
ദല്‍ഹി ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഹിമാല്‍ അക്തറും അംഗങ്ങളായ കെ.സി മിത്തല്‍, രാജീവ് ഖോസ്ല എന്നിവരും ചേര്‍ന്നാണ് കത്തെഴുതിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ദല്‍ഹി പോലീസ്.

 

Latest News