കൊച്ചി- നിയുക്ത മേയര്‍ അഡ്വ. അനില്‍ കുമാര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച ശേഷം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങള്‍ക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു.
കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയര്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങള്‍ക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്.അദ്ദേഹം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സ. സി.ഡി ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്‌നേഹിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹന്‍ സിനുലാലും ഈ വേളയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂര്‍വമായ നന്ദി.






