അസമില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരും

ഗുവഹാത്തി- അസമില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടുത്ത ദിവസം ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് കുമാര്‍ ദാസ് പറഞ്ഞു.
കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാരെ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 30 നു മമ്പ് ഇവര്‍ പാര്‍ട്ടിയില്‍ ചേരും.
ബി.ജെ.പിയില്‍ ചേരുന്നവരെ കുറിച്ച് പരിശോധിക്കാന്‍ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ആര്‍ക്കെങ്കിലും ബി.ജെ.പിയില്‍ ചേരാനാകൂയെന്നും പ്രസിഡന്റ് പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസത്തെ പര്യടനത്തിനെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് അസം തലസ്ഥാനത്തെത്തിയത്.

 

Latest News