മദീനയിലും ഹായിലിലും മഴ

മദീനയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തപ്പോൾ

മദീന- മദീന പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചതായി റിപ്പോർട്ടില്ല. ഹായിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നല്ല രീതിയിൽ മഴ പെയ്തിരുന്നു. പ്രദേശത്തെ റോഡുകളിലും താഴ്‌വാരങ്ങളിലും മരുഭൂമിയിലും വെള്ളം നിറഞ്ഞൊഴുകി. 
 

Latest News