ആലപ്പുഴ- ബ്രഡ് കയറ്റിവന്ന എയ്‌സർ ബൈക്കിലിടിച്ച് കോൺഗ്രസ് ബൂത്ത് സെക്രട്ടറി മരിച്ചു. ആലപ്പുഴ വഴിച്ചേരി വാർഡ് 207-ാം നമ്പർ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയും കോസ്റ്റൽ മണ്ഡലം എക്‌സികൂട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെ വഴിച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. റെയിനോൾഡ് ഓടിച്ചിരുന്ന ബൈക്കിൽ എയ്‌സർ ഇടിക്കുകയായിരുന്നു. എയ്‌സർ വാഹനത്തിനടിയിൽപെട്ട റെയ്‌റോൾഡിനെ ഇടിച്ച വണ്ടിയിലുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: റിനിയ(സെന്റ് ജോസഫ് സ്‌കൂൾ രണ്ടാംക്ലാസ് വിദ്യാർത്ഥിനി) അഭയ(4വയസ്സ്)






