മാലിന്യ ശാലയില്‍നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയ്ക്ക് ഡെപ്യൂട്ടി മന്ത്രി പദവി

മോസ്‌കോ- മാലിന്യം വേര്‍തിരിക്കുന്ന ശാലയില്‍നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്ക് റഷ്യയില്‍ പരിസ്ഥിതി ഡെപ്യൂട്ടി മന്ത്രിയുടെ പദവി നല്‍കി.
ഉല്യനോവ്‌സ്‌ക് റീജണിലെ പരിസ്ഥിതി മന്ത്രാലയമാണ് ഡെപ്യൂട്ടി മന്ത്രിയെന്ന അനൗദ്യോഗിക പദവി നല്‍കി പൂച്ചയെ പരിചരിക്കുന്നത്.
മാലിന്യം വേര്‍തിരിക്കുന്ന യന്ത്രത്തില്‍ കുടങ്ങി ജീവന്‍ നഷ്ടപ്പെടാനിരുന്ന പൂച്ചയെ മിനിറ്റുകളുട വ്യത്യാസത്തിലാണ് രക്ഷപ്പെടുത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.  

 

Latest News