ഗുരുഗ്രാം- സൈബര്‍ കേസില്‍ പ്രതി ചേര്‍ത്തയാളുടെ സഹോദരി പോലീസ് പീഡിപ്പിക്കുമെന്ന് ഭയന്ന് ജീവനൊടുക്കി.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.
അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്നുള്ള ചോദ്യം ചെയ്യലും പീഡനവും ഭയന്നാണ് 22 കാരി ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പ് കേസില്‍ ഫരീദാബാദ് പോലീസ് പ്രതിയുടെ വീട് റെയ്ഡ് ചെയ്ത ശേഷമാണ് ബന്ധുക്കളോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.






