കൂടിക്കാഴ്ചക്ക് ഭാര്യ വിസമ്മതിച്ചു; തടവുകാരന്‍ ലിംഗം ഛേദിച്ചു

കാഡിസ്- ജയിലിലെ കൂടിക്കാഴ്ചക്ക് ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്‌പെയിനില്‍ തടവുകാരന്‍ ലിംഗം ഛേദിച്ചു.

കാഡിസിനു സമീപത്തെ ജയിലിലാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ ജയില്‍ സെല്ലില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹിതര്‍ക്ക് അനുവദിക്കാറുള്ള കൂടിക്കാഴ്ചക്കാണ് ഭാര്യ വിസമ്മതം പ്രകടിപ്പിച്ചത്.

ജയില്‍ ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയിലുള്ള ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു.

 

Latest News