Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

21 തികഞ്ഞതേയുള്ളു, രേഷ്മ മറിയം റോയ് പഞ്ചായത്ത് പ്രസിഡന്റായി

പത്തനംതിട്ട- ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തില്‍ 21 കാരി രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍നിന്ന് തന്നെയായി.

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ്, 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്.

കോന്നി വി.എന്‍.എസ് കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടിക്കച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരന്‍ റോബിന്‍ മാത്യു റോയ്.

 

Latest News