ബ്രിട്ടനില്‍ നിന്ന് ഹൈദരാബാദില്‍ ഇറങ്ങിയ  279 യാത്രക്കാരെ കാണാനില്ല 

ഹൈദരാബാദ്- ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ ബ്രിട്ടനില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ലെന്ന് സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ രാജ്യത്ത് അടുത്തിടെ ബ്രിട്ടനില്‍ നിന്ന് എത്തിയ 119 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 59 കേസുകളാണ് പുതുതായി കണ്ടെത്തിയത്.ബ്രിട്ടനില്‍ നിന്ന് എത്തിയ 279 യാത്രക്കാരില്‍ 184 പേര്‍ തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുമാണ് നല്‍കിയതെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. കാണാതായ 92 പേര്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 
 

Latest News