പതിനാറുകാരിയെ ഇരുനൂറിലേറെ പേര്‍ പീഡിപ്പിച്ചു,  ആറംഗ  സംഘം പിടിയില്‍ 

മധുര- തമിഴ്‌നാട്ടിലെ മധുരയില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത കുട്ടിയുടെ അമ്മായി അടക്കമുള്ള സംഘമാണ് പിടിയിലായത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്നതാണ് സംഘം. അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയത്.12 വയസ്സ് മുതല്‍ അച്ഛന്റെ സഹോദരി 200ല്‍ അധികം പേര്‍ക്കു പെണ്‍കുട്ടിയെ കൈമാറി. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരു മാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പോാലീസ് ഈ സംഘത്തെ അറസ്റ്റ് ചെയ്തത്.അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്.  'നാലു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യം കൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. 12 വയസ്സായതോടെ അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു എത്തിച്ചു തുടങ്ങി' പണം ലക്ഷ്യമിട്ടു പ്രദേശത്തെ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു. സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാര്‍ക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഡ്രൈവറായ ശരവണപ്രഭു എന്നയാളായിരുന്നു ആംബുലന്‍സില്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്- മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ് പറഞ്ഞു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനും പോലീസ് ശ്രമം തുടങ്ങിക്കഴിഞ്ഞു. ഫോണുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. 
 

Latest News