Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ കൊടുങ്കാറ്റ്, മഴ മുന്നറിയിപ്പ്

ലണ്ടന്‍-കോവിഡിന്റെ രൂപമാറ്റത്തില്‍ ആശങ്കയിലായ യു.കെ ജനതയ്ക്ക് കൂനിന്മേല്‍ കുരു പോലെ കൊടുങ്കാറ്റ്, ശക്തമായ പേമാരി മുന്നറിയിപ്പുകള്‍. വെയില്‍സിലും, സതേണ്‍ ഇംഗ്ലണ്ടിലും നിലനില്‍ക്കുന്ന ആംബര്‍ മുന്നറിയിപ്പ് മൂലം മേഖലയില്‍  ഗതാഗത തടസ്സത്തിന് സാധ്യതയുള്ളതായാണ് വ്യക്തമാകുന്നത്. കനത്ത കാറ്റ് മൂലം അവശിഷ്ടങ്ങള്‍ പറക്കാനും, അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.യു.കെയില്‍ രണ്ട് ഇടങ്ങളില്‍ വെള്ളപ്പൊക്കം മൂലം ജീവഹാനി സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് മേഖലയില്‍ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പ് നിലവിലുണ്ട്, ഈ സാഹചര്യത്തില്‍ ഗതാഗത തടസ്സം  ഉറപ്പായി. കോണ്‍വാളിലെ പ്ലൈമൗത്ത്, ട്രൂറോ മേഖലയിലാണ് നൂറുകണക്കിന് വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടത്. ബ്രിസ്‌റ്റോള്‍, ബാത്ത് മേഖലകളിലും വൈദ്യുതി നിലച്ചു.
ക്രിസ്മസ് ദിനത്തില്‍ 83 മൈല്‍ വേഗതയില്‍ വീശിയടിച്ച ബെല്ലാ കൊടുങ്കാറ്റ് മൂലം നിരവധിപ്പേര്‍ വീടുവിട്ട് ഓടേണ്ടിവന്നു. നൂറുകണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായി. പിന്നാലെ കനത്ത മഴയും എത്തിയതോടെ യുകെയുടെ വിവിധ ഭാ?ഗങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പും വന്നു.വെയില്‍സ്, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില മേഖലകളില്‍ അതിശക്തമായ കാറ്റാണ് വീശിയടിച്ചത്. തീരപ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടും സംഭവിച്ചു. നോര്‍ത്ത് വെയില്‍സിലെ അബെര്‍ദെറോണില്‍ രേഖപ്പെടുത്തിയ കാറ്റ് 83 മൈല്‍ വേഗതയില്‍ ആയിരുന്നുവെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. 

Latest News