കോഴിക്കോട്ടുകാരി നുസ്രത്ത് ജഹാനെ  ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു 

ന്യൂദല്‍ഹി- എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാര്‍ശ ചെയ്തു. അടുത്ത് തന്നെ വരാനിരിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എയര്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാന് അടുത്തിടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവ് വരുന്ന ഏഴ് ഗവര്‍ണര്‍ സ്ഥാനങ്ങളിള്‍ ഒരെണ്ണം ലഭിക്കും. ഈ ഒഴിവിലേയ്ക്കാണ് സുസ്രത്ത് ജഹാനെ പാര്‍ട്ടി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രസഹമന്ത്രി രാംദാസ് അത്താവാലെയുടെ നേത്യത്വത്തിലുള്ള പാര്‍ട്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് നുസ്രത്ത് ജഹാന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രരായി നുസ്രത്ത് ജഹാന്‍ മത്സരിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവള വികസന വിഷയങ്ങളിലും സജീവമായി ഇടപെടാറുണ്ട്. 


 

Latest News