Sorry, you need to enable JavaScript to visit this website.

മക്കളെ തെരുവില്‍ ഉപേക്ഷിച്ച്  കാമുകനൊപ്പം വിനോദയാത്രയ്ക്ക്  പോയ യുവതി അറസ്റ്റില്‍ 

പത്തനംതിട്ട- രണ്ട് മക്കളെ റോഡില്‍ നിര്‍ത്തിയ ശേഷം കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയായ ബീനയെ(38)യാണ് കടമനിട്ടയില്‍ നിന്നും പോലീസ് പിടികൂടിയത്. ഒമ്പതും പതിമൂന്നും വയസുള്ള ആണ്‍ മക്കളോടായിരുന്നു അമ്മയുടെ ക്രൂരത. കഴിഞ്ഞ 14ാം തീയതിയാണ് സംഭവം. മക്കളെയും കൂട്ടി ബന്ധുവീട്ടിലേക്ക് എന്നും പറഞ്ഞാണ് ബീന പോയത്.മക്കളെ മലയാലപ്പുഴയിലുള്ള ബന്ധുവീടിന് സമീപം റോഡിലുപേക്ഷിച്ച ശേഷം ബീന അവിടെ കാത്തു നിന്ന കാമുകനായ രതീഷിനൊപ്പം പോവുകയായിരുന്നു. രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴുയുമ്പോഴാണ് പോലീസ് പിടികൂടുന്നത്.സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികള്‍ സഞ്ചിരിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. ബീനയുടെ ഭര്‍ത്താവ് മുമ്പ് ഗള്‍ഫിലായിരുന്നു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളില്‍ പ്രതിയുമാണ്. 
 

Latest News