പുതുവത്സര രാവിലേക്ക് ആസൂത്രണം ചെയ്തത് തകര്‍പ്പന്‍ നിശാ പാര്‍ട്ടി 

തൊടുപുഴ-ന്യൂ ഇയര്‍ അടിച്ചു പൊളിക്കാന്‍ ഇടുക്കിയില്‍ ആസൂത്രണം ചെയ്തത് വന്‍കിട പാര്‍ട്ടികള്‍. രാഷ്ട്രീയ, സിനിമാ പ്രമുഖരുടെ കൂടി സാന്നിധ്യത്തില്‍ പുതുവത്സരപ്പിറവി കൊഴുപ്പിക്കാനായിരുന്നു പ്ലാനെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചു. നിശാപാര്‍ട്ടികള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടര്‍ന്ന് പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഇടുക്കി വാഗമണ്ണിലെ നിശാപാര്‍ട്ടിയ്ക്കായി എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. തൊടുപുഴ സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ അജ്മല്‍ സക്കീറാണ് നിശാ പാര്‍ട്ടിയ്ക്ക് വേണ്ട ലഹരിമരുന്നുകള്‍ എത്തിച്ച് നല്‍കിയതെന്ന് പോലീസ് നേരത്തേ  വ്യക്തമാക്കിയിരുന്നു.

Latest News