Sorry, you need to enable JavaScript to visit this website.

ഈ വര്‍ഷത്തെ അവസാന മന്‍ കി ബാത് തുടങ്ങി 

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്ത്' വഴി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. .
ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്നത്തേത്.   മന്‍ കി ബാത്തിന്റെ റ  72ാമത്തെ എപ്പിസോഡാണ്  ഇന്ന് സംപ്രേഷണം ചെയ്യുന്നത്. പരിപാടിയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നിരുന്നു.  കടന്നുപോയ വര്‍ഷത്തെ  നിങ്ങള്‍ എങ്ങനെ വിലയിരുത്തും?  2021 ല്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്താണ്?  അഭിപ്രായങ്ങളും വിലയിരുത്തലുകളും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ബഹിഷ്‌ക്കരിക്കാന്‍ കര്‍ഷക സംഘടനകള്‍  ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. മന്‍ കി ബാത്ത്  പരിപാടി നടക്കുമ്പോള്‍ കര്‍ഷകര്‍ കൈയടിച്ചും പാത്രം കൊട്ടിയും  പ്രതിഷേധിക്കും. . രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മന്‍ കി ബാത്ത് പരിപാടി നടത്തുമ്പോള്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും.കര്‍ഷക സമരം 32ാം ദിവസത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. എന്നാല്‍, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എല്‍പി  കൂടി സഖ്യം ഉപേക്ഷിച്ചിരിയ്ക്കുകയാണ്. ദല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും ആര്‍എല്‍പി പ്രഖ്യാപിച്ചു.  

Latest News