ന്യൂദല്‍ഹി- ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പദ്ധതിക്ക് ജനപിന്തുണ തേടി വരും ദിവസങ്ങളില്‍ 25 വെബിനാറുകള് സംഘടിപ്പിക്കാനൊരൊങ്ങി ബി.ജെ.പി.
അക്കാദമിക്, നിയമ വദിഗ്ധര്‍ക്കുപുറമെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും വെബിനാറുകളില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം അവസാനത്തോടെ 25 വെബിനാറുകള്‍ നടത്താനാണ് പരിപാടിയെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
ലോക്‌സഭ മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി മോഡി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.






