പാഠഭാഗങ്ങള്‍ ഇനിയും തീര്‍ന്നില്ല; സി.ബി.എസ്.ഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍

ന്യൂദല്‍ഹി- സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകളുടെ തീയതി ഈ മാസം 31-ന് പ്രഖ്യാപിക്കാനിരിക്കെ പരീക്ഷ നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍.
ബോര്‍ഡ് പരീക്ഷികളുടെ തീയതി 31 പ്രഖ്യാപിക്കുമെന്ന മന്ത്രിയുടെ ട്വീറ്റ് വന്നതിനു ശേഷമാണ് പരീക്ഷകള്‍ നീട്ടിവെക്കണമെന്ന വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.
പരീക്ഷക്ക് തയാറെടുക്കാന്‍ ഇനിയും സമയം വേണമെന്നും ഏപ്രില്‍-മെയ് വരെ നീട്ടണമെന്നാണ ആവശ്യമാണ് ഉയരുന്നത്. പാഠഭാഗങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
ജനുവരിയിലും ഫെബ്രുവരിയിലും പരീക്ഷ നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരീക്ഷാ തീയതി സംബന്ധിച്ച് വിദ്യാര്‍ഥികള്‍ വലി ആകാംക്ഷയിലാണ്. ഓണ്‍ലൈന്‍ പരീക്ഷക്കുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞിരുന്നു. മറ്റു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ക്ലാസ് കയറ്റം നല്‍കുന്നത് ഭാവിയില്‍ അവരുടെ പഠനത്തേയും ജോലിയേയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

 

Latest News