ഇന്ത്യയില്‍ 18,732 പേര്‍ക്ക് കൂടി കോവിഡ്; മരണം 279

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 18,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധ 1,01,87,850 ആയി വര്‍ധിച്ചു. 279 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 1,47,622 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആക്ടീവ് കേസുകള്‍-2,78,690
രോഗമുക്തി-97,61,538
ജാര്‍ഖണ്ഡില്‍ 192 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകള്‍ 1,14,146 ആയി. 192 പേര്‍ കൂടി മരിച്ചതോടെ മരണം 1,018 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ആക്ടീവ് കേസുകള്‍ 1598 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Latest News