പരോളില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് കുറ്റവാളി ഒമ്പതു വര്‍ഷത്തിനു ശേഷം പിടിയില്‍

മുംബൈ- കൊലപാതക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി ഒമ്പതു വര്‍ഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ജല്‍ന പോലീസിന്റെ പിടിയിലായി. ഭൂമിത്തര്‍ക്കത്തെ ചൊല്ലി ഒരാളെ കൊലപ്പെടുത്തിയ കാശിറാം ലഹാനെ എന്ന പ്രതിയാണ് വീണ്ടും പിടിയിലായത്. ഔറംഗാബാദ് സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇദ്ദേഹം 2011ലാണ് പരോളില്‍ ഇറങ്ങിയത്. പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ദഹി അന്തര്‍വാല ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ നിന്നാണ് ശനിയാഴ്ച പോലീസ് കാശിറാമിനെ പിടികൂടിയത്.
 

Latest News