Sorry, you need to enable JavaScript to visit this website.

ഇബ്രാഹിംകുഞ്ഞിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചി- പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചോദ്യം ചെയ്യൽ നടക്കുക. രാവിലെ ഒൻപത് മുതൽ 12 വരേയും വൈകിട്ട് മൂന്ന് മുതൽ അഞ്ചുവരേയുമാണ് സമയം അനുവദിച്ചിട്ടുള്ളത്. വിജിലൻസ് ഡിവൈ.എസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.
അതേസമയം, പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം തിങ്കളാഴ്ചയ്ക്ക് ശേഷം ഉണ്ടാകും. ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് സാധ്യത കൂടുതൽ. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Latest News