ഉച്ചകോടിയിലേക്ക് എല്ലാ ഗള്‍ഫ് നേതാക്കളേയും ക്ഷണിക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

റിയാദ് - അടുത്ത മാസം അഞ്ചിന് റിയാദില്‍ നടക്കുന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഗള്‍ഫ് നേതാക്കളെ ഔദ്യോഗികമായി ക്ഷണിച്ചു തുടങ്ങി. ഉച്ചകോടിയിലേക്ക് നേതാക്കളെ നേരിട്ട് ക്ഷണിക്കുന്ന ചുമതല ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫിനെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഏല്‍പിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാനുള്ള സല്‍മാന്‍ രാജാവിന്റെ ക്ഷണപത്രം ജി.സി.സി സെക്രട്ടറി ജനറല്‍ കൈമാറി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിനെ സന്ദര്‍ശിച്ചാണ് ഉച്ചകോടിയിലേക്കുള്ള യു.എ.ഇ പ്രസിഡന്റിനുള്ള സല്‍മാന്‍ രാജാവിന്റെ ക്ഷണകത്ത് ഡോ. നായിഫ് അല്‍ഹജ്‌റഫ് കൈമാറിയത്.

https://www.malayalamnewsdaily.com/sites/default/files/2020/12/26/p2gcc.jpg

മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്ന ഗള്‍ഫ് ഉച്ചകോടിയെ മേഖലാ രാജ്യങ്ങളും ആഗോള സമൂഹവും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ സൗദി അറേബ്യയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഖത്തര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സൗദി അറേബ്യയുമായി മാത്രമാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്നും പ്രതിസന്ധിയില്‍ കക്ഷികളായ മറ്റു രാജ്യങ്ങളെ സൗദി അറേബ്യ പ്രതിനിധീകരിക്കുന്നതിലാണിതെന്നും ഖത്തര്‍ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

 

Latest News