മുഴുവന്‍ പേരറിയില്ല, ഇന്‍സ്റ്റഗ്രാമിലെ സിദ്ദി ലഡ്ക യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

ഭോപ്പാല്‍- സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ മധ്യപ്രദേശില്‍നിന്ന് ഗുജറാത്തിലെത്തിച്ച് പല തവണ പീഡിപ്പിച്ചതായി പരാതി.
മധ്യപ്രദേശ് സ്വദേശിനിയായ 22 കാരിയാണ് പ്രതിയുടെ മുഴുവന്‍ പേരു പോലും അറിയാതെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സിദ്ദി ലഡ്ക എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

ഇന്‍സറ്റഗ്രാമിലെ യൂസര്‍ നെയിം സിദ്ദി ലഡ്കയാണെന്നും മുഴുവന്‍ പേര് അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

 തന്നെ സന്ദര്‍ശിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞാണ് യുവതിയെ ഗുജറാത്തിലെത്തിച്ചതെന്ന് പറയുന്നു. ഇവിടെ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

 

Latest News