ബംഗളൂരുവില്‍ ഹോംസെക്രട്ടറി ചമഞ്ഞ വനിതാ ഐ.പി.എസ് ഓഫീസര്‍ കുടുങ്ങി

ബംഗളൂരു- സിറ്റി പ്രോജക്ടിന്റെ ടെണ്ടര്‍ വിവരള്‍ ചോര്‍ത്തുന്നതിന് ആഭ്യന്തര സെക്രട്ടറിയായി വേഷമിട്ട ഐ.പി.എസ് വനിതാ ഓഫീസര്‍ ബംഗളൂരുവില്‍ കുടുങ്ങി.
619 കോടി രൂപയുടെ ബംഗളൂരു സെയ്ഫ് സിറ്റി പദ്ധതിയുടെ ടെണ്ടര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ ശ്രമിച്ചത്.
നിര്‍ഭയ ഫണ്ടിനു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി ബംഗളൂരുവില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.

പദ്ധതി തയാറാക്കാനായി ഏല്‍പിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനം വിവരങ്ങള്‍ ഉദ്യോഗസ്ഥക്ക് കൈമാറുന്നതിനു മുമ്പായി ബംഗളൂരു പോലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തായത്. പോലീസ് ഹോം സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി.

 

Latest News