ഇറ്റലിയില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങുന്നു

റോം- കോവിഡ് പടര്‍ന്നുപിടിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഇറ്റലിയില്‍ ഞായറാഴ്ച  മുതല്‍ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കും. പകര്‍ച്ചവ്യാധികളെക്കുറിച്ച പഠനവും ഗവേഷണവും നടത്തുന്ന റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, ഒരു വനിതാ നഴ്‌സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ പ്രവര്‍ത്തകന്‍, ഒരു ഗവേഷകന്‍ എന്നിവരടങ്ങുന്ന അഞ്ച് സ്റ്റാഫ് അംഗങ്ങളാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യ വ്യക്തികള്‍.

വാക്‌സിന്‍ വിതരണത്തിനുള്ള അംഗീകാരം കഴിഞ്ഞ 21 ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഇറ്റലിക്ക് നല്‍കിയിരുന്നു. ഇറ്റലിയുടെ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്പല്ലന്‍സാനി ആശുപത്രി, വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ മുഖ്യ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഇറ്റാലിയന്‍ സൈന്യത്തിന്റെയും പോലീസിന്റെയും  നേതൃത്വത്തിലാവും വാക്‌സിന്‍ രാജ്യമെമ്പാടും എത്തിക്കുക.

 

Latest News