യുമുനാ നഗര്‍- ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം 37 കാരിയെ നാല് മുഖംമൂടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.
ഹരിയാനയിലെ യമുനാ നഗര്‍ ജില്ലയില്‍ നേപ്പാള്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്.
കൃഷിപ്പണി ചെയ്യുന്ന ഭര്‍ത്താവിനെ ബന്ധിച്ച ശേഷമാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ദമ്പതികള്‍ സംഭവം ഭൂവുടമയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹമാണ് ഇരുവരേയും പോലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നല്കിയതും.






