മംഗളൂരു- ഏഴു വയസ്സുകാരന്‍ അകത്ത് ഇരിക്കുന്നത് അറിയാതെ ട്രാഫിക് പോലീസ് കാര്‍ വലിച്ചു കൊണ്ടു പോയി.
മംഗളൂരുവിലാണ് സംഭവം. കുട്ടിയുടെ അമ്മയും മൂത്ത സഹോദരനും കാര്‍ നിര്‍ത്തി ഷോപ്പിലേക്ക് പോയതായിരുന്നു. കാറിനകത്ത് അമ്മ മൊബൈല്‍ ഫോണ്‍ മറന്നുവെച്ചതിനാല്‍ ഡ്രൈവറും പിന്നാലെ ഇറങ്ങിപ്പോയി.
എല്ലാ വിന്‍ഡോകളിലും ഫിലിം ഒട്ടിച്ചതിനാല്‍ അകത്ത് ആരെങ്കിലും ഉള്ളതായി കാണാന്‍ കഴിഞ്ഞില്ലെന്നാണ് ട്രാഫിക് പോലീസ് എ.സി.പി എം.എം. നടരാജന്റെ വിശദീകരണം.