കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു പാര്‍ട്ടി കൂടി ബി.ജെ.പി സഖ്യം വിട്ടു

ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഒരു ഘടക കക്ഷി കൂടി ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) വിട്ടു.
രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയാണ് കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് മുന്നണി വിട്ടത്.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് പാര്‍ട്ടി നേതാവ് ഹുനുമാന്‍ ബേനിവാള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ പിന്തുണച്ച് ശിരോമണി അകാലി ദള്‍ (എസ്എഡി) നേരത്തെ ബി.ജെ.പി സഖ്യം വിട്ടിരുന്നു.

 

Latest News